ജോമോൻ ജോൺ
ഇടുക്കി പാർലിമെന്റ്
നിങ്ങൾക്കുവേണ്ടി നിങ്ങളിൽ ഒരാളായ്.
നാട് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ
കുറ്റവാളികളുടെ മനുഷ്യാവകാശം വലുത്
മൃഗങ്ങളുടെ ജീവന് അവകശം വലുത്
സാധാരണക്കാരുടെ മാത്രം ജീവിത അവകാശം എവിടെ???.
ഈ ജീവിത അവകാശം നേടിയെടുക്കാൻ വേണ്ടിയാണ് പ്രവാസിയായ ഞാൻ മത്സരിക്കുന്നത്.
കർഷകർ ബലിമൃഗങ്ങൾ
പ്രവാസികൾ കറവപ്പശുക്കൾ
സാധാരണക്കാർ അടിമകൾ.
എന്ന മനോഭാവത്തിൽ നിന്നുമാണ് ഇടത് വലത് മുന്നണികളുടെ നയരേഖകൾ തുടങ്ങുന്നത്. ഭവനം നിർമ്മിക്കുന്നതിനുള്ള അപേക്ഷാ ഫീസ് = പാർലമെന്റിലേക്ക് മത്സരിക്കുന്നതിനുള്ള ഫീസ് = 25000.
ഇതെന്ത് ലോകം???
ഏവർക്കും തുല്യ നീതി തുല്യ അവകാശം ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നു.
ആരോഗ്യം
മലിനവും ഗുണമേന്മയുമില്ലാത്ത ഭക്ഷണ സാധനങ്ങൾ നമ്മുടെ ജീവിതം ദുരിതവും രോഗിയുമാക്കുന്നു.
വിദ്യാഭ്യാസം
നാഷ്ണൽ സ്റ്റുഡന്റ് സ് ഐഡി നമ്പർ ഇല്ലാത്തതിനാൽ ഏത് വൈകൃത്യങ്ങളും ചെയ്യുകയും സുരക്ഷിതമായി വിഹരിക്കുകയും ചെയ്യാം. നമുക്ക് ഒരു ദേശീയ സിലബസ് ആവശ്യമല്ലേ… പ്രായോഗിക വിദ്യാഭ്യാസമല്ലേ നമുക്ക് വേണ്ടത്? എന്തിന് ഈ അഞ്ചിരട്ടി സിലബസ് ഭാരം കുട്ടികൾ വഹിക്കണം?.
ആസൂത്രണം
ജനത്തിന്റെ നന്മയ്ക്ക് പകരം എങ്ങനെ പണം അപഹരിക്കാമെന്ന് ആസൂത്രണം നടത്തുന്നു യാതൊരു വിധ വീക്ഷണവും വെച്ചു പുലർത്താതെ.
സമയോചിതമായി പ്രതികരിക്കാൻ
നിങ്ങളിൽ ഒരുവന് വോട്ട് രേഖപ്പെടുത്തു
സുരക്ഷിതത്വം
കാലഹരണപ്പെട്ട ഡാമുകളിൽ നിന്ന്
വൈനിന്റെ വീര്യം കൂടുന്ന പോലെ കാലം പഴകുമ്പോൾ ഡാമിന്റെ ബലം കൂടുമെന്ന് വിശ്വസിക്കുന്നവർ എവിടെയാണ് ജീവിക്കുന്നത്. ഈ ജലബോംബിൽ നിന്ന് ആര് നമ്മളെ രക്ഷിക്കും? നമ്മളല്ലാതെ.
ഏവർക്കും തുല്യ നീതിയും, തുല്യ അവകാശവും
ഞങ്ങൾ മുന്നോട്ടു വെയ്ക്കുന്നു…
സുരക്ഷിതത്വം
വന്യമൃഗങ്ങളിൽ നിന്ന്
മനുഷ്യർ വന്യമൃഗങ്ങൾക്ക് വേണ്ടി എന്ന നിലയിലേക്ക് വനം വകുപ്പ് തരം താണിരിക്കുന്നു. ഒരു വീട്ടുടമസ്ഥന്റെ വളർത്തുമൃഗങ്ങൾ നാശം വരുത്തിയാൽ അതിന്റെ കാവൽക്കാരനും സംരക്ഷകനും എന്ന നിലയിൽ ഉടമസ്ഥനിൽ നിന്ന് പിഴ ഈടാക്കുന്നു. എന്തുകൊണ്ട് വനപാലകരിൽ നിന്നും മന്ത്രിയിൽ നിന്നും പിഴ ചുമത്തുന്നില്ല. ഉത്തരവാദിത്വം ഇല്ലെങ്കിൽ എന്തിന് ഈ വകുപ്പ്? പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ എന്തിന് ഭരണത്തിൽ തുടരണം?.
ഇവിടെ മനുഷ്യന് എന്ത് വില മനുഷ്യത്വത്തിന് എന്ത് വില
സുരക്ഷിതത്വം
കുറ്റവാളികളിൽ നിന്ന്
നാഷ്ണൽ കം ഐഡി നമ്പർ ഇല്ലാത്തതിനാലും വ്യക്തവും കൃത്യവുമായ ശിക്ഷയില്ലാത്തതിനാലും കുറ്റകൃത്യങ്ങൾ ക്രിമിനിലുകൾ ആസ്വദിക്കുകയും യോഗ്യതയായി കണക്കാക്കുകയും ചെയ്യുന്നു.
റൈറ്റ് ടു റെഫ്യൂസ്
നിരസിക്കാനുള്ള അവകാശം
കർഷകന്റെ പ്രധാന പ്രശ്നങ്ങൾ
- വിൽക്കുന്നതിന് വിലയില്ല, വാങ്ങുന്നതിന് നാൾക്കു നാൾ വില വർദ്ധിക്കുന്നു.
- മനുഷ്യന് ഉൾക്കൊള്ളാൻ കഴിയാത്ത നിയമങ്ങൾ നാൾക്കു നാൾ ജീവിതം.
ദുസ്സഹമാക്കുന്നു. - ക്ഷുദ്ര ജീവികളേയോ, പാമ്പിനേയോ കൊല്ലുന്നതിന് നിയമം തടസം നിൽക്കുന്നു.
- നിലനിൽപിന് ഭീഷണിയാകുന്ന ജീവികളേയോ വന്യമൃഗങ്ങളേയോ അവന് എതിർക്കാൻ കഴിയുന്നില്ല.
- ജീവിത സമ്മർദ്ദങ്ങൾ അവനെ ലോണെടുത്ത് വഴിമാറ്റി ചെലവ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. അത് നാശത്തിൽ നിന്ന് വിനാശത്തിലേക്ക് തള്ളിയിടുന്നു.
ഒരു ഗ്ലോബൽ വിദ്യാഭ്യാസ രീതി നമ്മുടെ നാട്ടിൽ ഇല്ലാത്തതിനാൽ തിരിച്ചു വരുന്ന കുട്ടികൾക്ക് ഇവിടത്തെ പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടുവാൻ കഴിയുന്നില്ല.
വൃത്തിഹീനമായ സാഹചര്യങ്ങളും ആസൂത്രിതമല്ലാത്ത മാലിന്യ സംസ്കരണവും നമ്മുടെ സമൂഹത്തെ കാലത്തിനൊത്ത് ജീവിത സാഹചര്യങ്ങൾ പുറംതള്ളുന്നു.
വന്യമൃഗ ഭീഷണി പൂർണ്ണമായും വേലികെട്ടിയും, കുഴി കുഴിച്ചും, ഇല്ലിവച്ചും തടയും.
മലയാളികൾ താമസിക്കുന്ന എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രിത്യേകിച്ച് യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഉറപ്പു വരുത്തും.
പുതുക്കിയ മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിലാക്കും.
മേൽ പറഞ്ഞവ നടപ്പിലാക്കിയ ശേഷം മാത്രമേ ജനപ്രതിനിധി എന്ന നിലയിൽ ശമ്പളം സ്വന്തമാവശ്യത്തിന് കൈപ്പറ്റുകയുള്ളൂ വെന്ന് സമ്മതിദായകർക്ക് ഉറപ്പ് നൽകുന്നു.
സാധാരണക്കാരന് ലഭിക്കുന്ന അടിസ്ഥാന പെൻഷൻ മാത്രമേ ജനപ്രതിനിധി എന്ന നിലയിൽ സ്വീകരിക്കൂ എന്നും ഉറപ്പ് നൽകുന്നു.





